Welcome to Vachanam Books


“വചനം ബുക്‌സ് കോഴിക്കോട്, രണ്ട് പതിറ്റാണ്ടിലേറെക്കാലമായി മാവൂർ റോഡിലെ നൂർ കോംപ്ലക്സിൽ പ്രവർത്തിക്കുന്നു.”

What we really do?

ചരിത്ര രചനകൾക്കും ,മാപ്പിള പഠനങ്ങള്‍ക്കും ഊന്നല്‍ നല്‍കി അവതരിപ്പിക്കുന്ന മിക്ക കൃതികളുടെയും രണ്ടും മൂന്നും പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ചില യൂണിവേഴ്‌സിറ്റികളില്‍ അധിക വായനക്ക് നിര്‍ദ്ദേശിച്ച ‘മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍’, മാപ്പിള പ പഠനങ്ങൾ,അറബി മലയാള സാഹിത്യ പ0നങ്ങള്‍, മാപ്പിള കീഴാളപഠനങ്ങള്‍, കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം, പ്രാചീന കേരളം മുസ്ലിം സഞ്ചാരികളുടെ ദൃഷ്ടിയില്‍ .ഒരു മലപ്ര ങ്കഥ , മുസ്ലിം രാഷ്ട്രീയത്തിന്റെ നൂറ് വർഷങ്ങൾ, കനൽ പഥങ്ങൾ താണ്ടിയ മുസ്ലിം ലീഗ് എന്നിവ ഞങ്ങളിറക്കിയ ജനപ്രിയ പുസ്തകങ്ങളാണ്.

ഡോ.എം.ജി എസ് നാരായണൻ, കെ.ഇ.എൻ, എ.പി.കുഞ്ഞാമു എന്നിവർ ചേർന്നൊരുക്കിയ 1921 – 2021-“കേരള മുസ്ലിംകൾ
നൂറ്റാണ്ടിന്റെ ചരിത്രം ഒരു ബ്രഹത് കൃതിയാണ്.
മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ, സാഹിത്യ മേഖലയിൽ കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ അടയാളപ്പെടുത്തലുകൾ ആയിരത്തി നാന്നൂറിൽ പരം പേജുകളിലായി ഇതിൽ മുദ്രിതമായിട്ടുണ്ട്.

പൌരത്വ ബില്ലുമായി ബന്ധപ്പെട്ട് സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിലെ അറിയപ്പെടുന്ന എഴുത്തുകാരന്‍ KEN കുഞ്ഞഹമ്മദ് എഡിറ്റു ചെയ്ത ‘പോകാന്‍ മനസ്സില്ല ‘ എന്ന പ്രഗത്ഭരുടെ പ്രബന്ധ സമാഹാരവും ശ്രദ്ധേയമായ കൃതിയാണ് ‘ സയ്യിദ് ഖുതുബിന്റ ഫീദി ലാലില്‍ ഖുര്‍ആന്‍’ (ഖുര്‍ആന്റെ തണലില്‍) 6. Vol’ങ്ങളിലായി പുന:പ്രസിദ്ധീകരിച്ചു. ലൈബ്രറി ഫെറന്‍സ് പുസ്തകങ്ങള്‍,മാപ്പിള പഠനങ്ങൾ, നോവലുകൾ, ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കൃതികൾ …., തുടങ്ങി മറ്റെല്ലാപ്രസാധകരുടെയും ,പ്രസക്തവും, ശ്രദ്ധേയവുമായ ഗ്രന്ഥങ്ങൾ ഞങ്ങളിവിടെ വായനക്കാർക്കായി പ്രത്യേകം ഒരുക്കി വെച്ചിട്ടുണ്ട്. പുസ്തകാന്വേഷകർ എവിടെയുമലയാതെ തന്നെ ഒരു കുടക്കീഴിൽ ലഭിക്കാവുന്ന രീതിയിൽ പരമാവധി പുസ്തകങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾ പ്രത്യേകം താൽപര്യമെടുക്കുന്നു.

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്ന് അവരുടെ രചനകള്‍ വെളിച്ചം കാണുവാനുള്ള അവസരങ്ങളും ഞങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. എഡിറ്റിങ്ങും, ഒരു പുസ്തകത്തിന്നാവശ്യമായ DTP, കവർ ഡിസൈൻ പ്രൂഫ് റീഡിങ് തുടങ്ങി പ്രസ്സിലയച്ച് പുസ്തകം കയ്യിലെത്തുന്നതു വരെ ഞങ്ങളതിന്റെ ഉത്തരവാദിത്തം ഏറെറടുക്കുന്നു.

ഇബ്നു ഖൽദൂന്റെ “മുഖദ്ധിമ” യാണ് ഏറ്റവും ഒടുവിലായി ഇറക്കിയ ചരിത്രകൃതി. തെളിമലയാളത്തിൽ പണ്ഡിതനും,പ്രശസ്ത വിവർത്തകനുമായ കെ.പി കമാലുദ്ധീനാണ് ഇതു ഭാഷാന്തരം നിർവ്വഹിച്ചിട്ടുള്ളത്.

മഹാകവി മോയിൻ കുട്ടി വൈദ്യർ സ്മാരകം പുറത്തിറക്കുന്ന
: പ്രശസ്തമായ “മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യവും”
ഞങ്ങൾ വിതരണം മേറ്റെടുത്തിട്ടുണ്ട്.

കൂടാതെ , മുഹമ്മദ് മുസ്തഫ ( ഹനീഫ കൊച്ചനൂർ ) കേരള സംസ്കാരത്തിലെ ആദാനപ്രദാനങ്ങൾ (ജമാൽ കൊച്ചങ്ങാടി) മൂന്നാമൂഴം (സലീം ഹമദാനി ) നിലാ തുള്ളികളുടെ പുരാവൃത്തം (ജലീൽ രാമന്തളി ) നീതിക്ക് വേണ്ടിയുള്ള അവസാനയുദ്ധം (നോവൽ – വി.എം മജീദ് ) ഇരുവഴിഞ്ഞിപ്പുഴ (കവിത – അബ്ദുറഹിമാൻ പുറെറക്കാട് ) ചിത്രശലഭമാവാൻ കൊതിച്ച പെൺകുട്ടി (നോവൽ – വി.മുഹമ്മദ് കോയ ) തുടങ്ങിയവ ഞങ്ങളുടെ പുതിയ കൃതികളാണ്.

  1. ഫീ ദിലാലിൽ ഖുർആൻ’ 6. vol.
  2. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ c n അഹ്മദ് മൗലവി, കെ.കെ.മുഹമ്മദ് അബ്ദുൽ കരീം.
  3. മാപ്പിള ഭാഷ: അറബി മലയാളത്തിൽ നിന്ന് ശ്രേഷ്ഠ മലയാജത്തിലേക്ക്.ബാലകൃഷ്ണൻ വള്ളിക്കുന്ന്
  4. മുസ്ലിം രാഷ്ട്രീയത്തിന്റെ 100 വർഷം’ MC. വടകര
  5. ‘ഗൾഫ് ദാമ്പത്യവും ജീവിതവും’.മുരളീധരൻ മുല്ല മറ്റം

45M

Active Readers

+6k

Total Pages

30.6M

Buyers Activie

283

Cup Of Coffe

Why We
  • Free Delivery

    Duis aute irure dolor in reprehenderit in voluptate velit esse cillum dolore eu.

  • Secure Payment

    Duis aute irure dolor in reprehenderit in voluptate velit esse cillum dolore eu.

  • Money Back Guarantee

    Duis aute irure dolor in reprehenderit in voluptate velit esse cillum dolore eu.

  • 24/7 Support

    Duis aute irure dolor in reprehenderit in voluptate velit esse cillum dolore eu.

Our Team
Company Partners
image-description
image-description
image-description
image-description
image-description
image-description