ചരിത്രക്കാരന്മാർക്കിടയിൽ ഇന്നും തർക്കം നിലനിൽക്കുന്ന മലബാർ കലാപത്തെപ്പറ്റിയാണ് ഈ സംഭാഷണ ഗ്രന്ഥത്തിലെ പ്രധാന ചർച്ച ആ ചരിത്ര സംഭവത്തെ ആധാരമാക്കിയുള്ള ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയ ചരിത്രകാരനാണ് എം.ഗംഗാധരൻ. കൂട്ടത്തിൽ നാലാം ലോകം, കേരളീയത തുടങ്ങിയ പ്രശ്നങ്ങളും. ജീവിതത്തെ സ്വാതന്ത്ര്യത്തിന്റെ സ്നേഹോത്സവമായി അറിഞ്ഞനുഭവിച്ച എം.ഗോവിന്ദനാണ് ഈ സംവാദത്തിനടിയിൽ മൃദുവായി പ്രവഹിക്കുന്ന നീരുറവ.പോയ കാലവും വ്യക്തികളും വ്യവസ്ഥകളും എല്ലാം വിചാരണ ചെയ്യപ്പെടുന്നു. പരസ്പരം തർക്കിച്ചു വകവരുത്താൻ മുതിരാത്ത, ധിഷണയുടെ പ്രകാശം പരത്തുന്ന സംവാദത്തിന്റെ പുസ്തകം.
പോസ്റ്റേജ് സൗജന്യം
Be the first to review “മലബാർ കലാപം നാലാം ലോകം കേരളീയത”