ചരിത്രവിജ്ഞാനത്തിന്റെ മേഖലയിലെ ഇടപെടലുകളിലൂടെ വർത്തമാനത്തെ ജനാധിപത്യവൾക്കരിക്കാൻ ശ്രമിക്കുന്ന മൗലികാലോചനകളാണ് ഡോ. എം.പി. മുജീബു റഹ്മാൻ അവതരിപ്പിക്കുന്നത്. മൂന്നുഭാഗങ്ങളിലായി പതിനാല് പ്രബന്ധങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം കൊളോണിയൽ ചരിത്രവിജ്ഞാനത്തിന്റെ വാർപ്പു മാതൃകകളിൽ ചിലതിനെ അഴിച്ചുപണിയുകയും ചരിത്രപരമായ വസ്തുതകൾക്കുമേൽ അവയെക്കുറിച്ചുള്ള പുതിയ വിശദീകരണങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആ നിലയിൽ സമകാലിക കേരളചരിത്ര വിജ്ഞാന ത്തിന്റെ മേഖലയിലെ സുപ്രധാന ഇടപെടലായി ഈ ഗ്രന്ഥം മാറിത്തീർന്നിരിക്കുന്നു. കേരളചരിത്രത്തിലെ ചില നിർണ്ണായകസന്ദർഭങ്ങളെ സൂക്ഷ്മമായും വിശദാംശ സമൃദ്ധമായും പിന്തുടർന്നുചെന്ന് അവയുടെ മൂർത്തമായ പ്രകരണത്തെയും ചരിത്രജീവിതത്തെയും അനാവരണം ചെയ്യുന്ന പഠനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.
ഡി.സി ബുക്സ്
പോസ്റ്റേജ് സൗജന്യം










Be the first to review “കേരളചരിത്രത്തിലെ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും”
You must be logged in to post a review.