കോഴിക്കോട് വചനം ബുക്സ് ഇതുവരെയായി നൂറ്റമ്പതിലധികം വൈജ്ഞാനിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു
-
-
1921-2021 KERALA MUSLIMKAL NOOTTANDINTE CHARITHRAM
കേരള ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച സുപ്രധാന സംഭവങ്ങളിലൊന്നാണ് 1921 ലെ മലബാര്‍ സമരം. മലബാറിലെ കൊളോണിയല്‍ വിരുദ്ധമുന്നേറ്റങ്ങളുടെ ഭാഗമായ പ്രസ്തുത സമരം മുസ്‌ലിം സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചു. അവരുടെ മതപരിഷ്‌കരണം, വിദ്യാഭ്യാസം, രാഷ്ട്രീയം, ആധുനികവല്‍ക്കരണം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലേയും ഉണര്‍വുകളുടെ ആരംഭം ഈ സമരത്തില്‍ നിന്നാണ്.
-
THURUTH
ഇത് കൊടിഞ്ഞി എന്ന ഗ്രാമത്തിന്റെ പൂര്‍വ്വകാല കഥയായിരിക്കെ തന്നെ എഴുപതുകളിലെ ഏതൊരു മലബാര്‍ ഗ്രാമത്തിന്റേയും കഥയാണ്.
-
chithra shalabamakan kothicha penkutty
ചിത്രശലഭമാകാന്‍ കൊതിച്ചിരുന്ന പെണ്‍കുട്ടി സുമംഗലിയായപ്പോഴേക്കും പ്രശ്‌നങ്ങളുടെ പെരുങ്കടലിലേക്കെറിയപ്പെടുന്നു. നിയമങ്ങളും നിയമങ്ങള്‍ക്ക് മേല്‍ പണിതീര്‍ത്ത വേലിക്കെട്ടുകളും കണ്ടവള്‍ സ്തബ്ധയാകുന്നു. ഇത് തന്നെയോ, പരമകാരുണികന്‍ കനിഞ്ഞു നല്‍കിയതും സ്‌നേഹമൂര്‍ത്തിയായ പ്രവാചകന്‍ അരുളിയതുമായ ജീവിതസന്ദേശമെന്നവള്‍ സമൂഹത്തോട് ചോദിക്കുന്നു.
-
Kanal padhangal thandiya Muslim League
ഇന്ത്യയിലെ മുസ്‌ലിംകളുടെ ആശയും ആവേശവുമായ മുസ്‌ലിം ലീഗ് താണ്ടിയ കനല്‍പഥങ്ങള്‍ ചിത്രീകരിക്കുന്ന ഈ കൃതിയില്‍ സംഘടനാ രംഗത്ത് അര്‍പ്പണബോധത്തടെ പ്രവര്‍ത്തിച്ച മിക്കവാറും എല്ലാ നേതാക്കളും കടന്നുവരുന്നുണ്ട്. അതോടൊപ്പം രാഷ്ട്രീയ സംഭവങ്ങളുടെ ക്രമാനുഗതമായ വിവരണവും കൂടിയാണ്.