ചന്തുമേനോൻ ഇന്ദുലേഖയിലൂടെ വരേണ്യകുടുംബത്തിലെ പ്രണയ കഥ പറയുന്ന കാലത്തുതന്നെ താഴ്ന്ന ജാതിക്കാർ അനുഭവിച്ച പീഡനങ്ങളും ദുരിതങ്ങളും പ്രമേയമായ എഴുത്തുകൾ മലയാളത്തിൽ വന്നുകൊണ്ടിരുന്നു. ശ്രീനാരായണ ഗുരുവിനെ പോലെയുള്ള ദാർശനികരായ മനുഷ്യരുടെ പരിഷ്കരണ പ്രവർത്തനങ്ങളുടെ ഓരംചേർ ന്നു നിന്നുകൊണ്ടാണ് ഇത്തരം എഴുത്തുകൾ നടന്നിട്ടുള്ളത്. ഉയർന്ന ജാതിക്കാരിൽ നിന്ന് ഒരു പുലയ കുടുംബം അനുഭവിച്ച ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ പോത്തേരി കുഞ്ഞമ്പു എഴുതിയ സരസ്വതീവിജയം എന്ന നോവൽ അത്തരമൊരു രചനയാണ്.
നോവലിൽ പറയുന്നത് കഥയാണെങ്കിലും കേരളീയ ചരിത്രവുമായി ഒത്തുപോകുന്ന സംഭവങ്ങളാണ് ഈ നോവലിലെ പ്രമേയം. അതിനേക്കാൾ കൂടുതലായി പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും കേരളത്തിൽ നിലനിന്ന ആശയാധികാര വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഒരു രചനകൂടിയാണിത്.










Be the first to review “സരസ്വതീവിജയം”
You must be logged in to post a review.